Webdunia - Bharat's app for daily news and videos

Install App

വ്യക്തിയായാലും രാഷ്ട്രീയ പാര്‍ട്ടിയായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരു പോലെയാണ്: നരേന്ദ്ര മോദി

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി രണ്ട് പദ്ധതികളുമായി മോദി

Webdunia
ഞായര്‍, 25 ഡിസം‌ബര്‍ 2016 (12:49 IST)
ഡിജിറ്റല്‍ വിനിമയ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ രണ്ട് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാര്‍ യോജന എന്നിവയാണ് പദ്ധതിയെന്നും മന്‍ കി ബാത്ത് പരിപാടിയിലൂടെ മോദി അറിയിച്ചു.   
 
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി മന്‍ കി ബാത്ത് ആരംഭിച്ചത്. ത്യാഗം, കരുണ  എന്നിവയുടെ മഹത്വം വിളിച്ചോതുന്നതാണ് ക്രിസ്തുമസെന്നും പാവപ്പെട്ടവരെ സേവിക്കുക മാത്രമല്ല ക്രിസ്തു ചെയ്തത്. പാവങ്ങളുടെ സേവനങ്ങളെ വിലമതിക്കാനും അദ്ദേഹം മറന്നില്ലെന്നും മോദി വ്യക്തമാക്കി. 91ആം പിറന്നാള്‍ ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും മോദി ആശംസ നേര്‍ന്നു. 
 
100 ദിവസത്തേക്ക് പതിനയ്യായിരം പേര്‍ക്ക് 1000 രൂപ വീതമുള്ള സമ്മാനപദ്ധതി നല്‍കുന്നതാണ് ലക്കി ഗ്രഹക് യോജനയെന്ന് മോദി അറിയിച്ചു. എങ്ങനെയാണ് കാഷ്ലസ് ആകുകയെന്ന ആകാംക്ഷയാണ് ഒരോജനങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ ജനങ്ങള്‍ പരസ്പരം പഠിക്കേണ്ടകാര്യമാണ് ഇതെന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കാഷ്ലസ് ഇടപാടുകള്‍ 300 ശതമാനം വരെ വര്‍ധിച്ചതായും മോദി പറഞ്ഞു. 
 
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് ആദായനികുതിയിലും ആനുകൂല്യം പ്രതീക്ഷിക്കാവുന്നതാണ്. ഇത്തരം ഡിജിറ്റല്‍ സംരംഭങ്ങള്‍ യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പിനും സുവാര്‍ണവസരമാണ്. കള്ളപ്പണക്കാരെയെല്ലാം ഒന്നൊന്നായി പിടികൂടുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയായാലും വ്യക്തിയായാലും നിയമത്തിന് മുന്നില്‍ സമന്മാരാണെന്നും എല്ലാവര്‍ക്കും നവവത്സര ആശംസകള്‍ നേരുന്നതായും മോദി പറഞ്ഞു.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി: ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിനു പ്രാധാന്യം നല്‍കണം: മുഖ്യമന്ത്രി

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

അടുത്ത ലേഖനം
Show comments