Webdunia - Bharat's app for daily news and videos

Install App

കിങ്ങ് ഖാനെ ഒരു നോക്കു കാണാന്‍ ആരാധകക്കൂട്ടം; തിക്കിലും തിരക്കിലും ഒരാൾ ശ്വാസം മുട്ടി മരിച്ചു

ഷാരൂഖ് ഖാനെ കാണാൻ തിക്കിത്തിരക്കി ആരാധകർ; ഒരാൾ ശ്വാസം മുട്ടി മരിച്ചു

Webdunia
ചൊവ്വ, 24 ജനുവരി 2017 (09:33 IST)
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്‌റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.
 
പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ് മരിച്ചത്. തന്റെ പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാർത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസിൽ മുംബൈയിൽനിന്ന് ന്യൂഡൽഹിയിലേക്കു പോകുകയായിരുന്നു ഖാന്‍. ട്രെയിന്‍ വ‍ഡോദര സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് ആരാധകർ സൂപ്പർതാരത്തെ കാണാൻ തിക്കും തിരക്കും കൂട്ടിയത്. 
 
ഷാരൂഖ് വരുന്നുണ്ടെന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകരാണ് സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നത്. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയതും താരത്തെ കാണുന്നതിനായി ആരാധകർ തിക്കിത്തിരക്കി. തുടർന്ന് ട്രെയിൻ സ്റ്റേഷനിൽനിന്നും എടുത്തതോടെ ആരാധകരും അതിനൊപ്പം ഓടുകയായിരുന്നു. ഈ സമയം പ്ലാറ്റ്ഫോമിൽ ചിലർ വീഴുകയും ചെയ്തു. ആ കൂട്ടത്തിലെ ഒരാളാണ് തിക്കിലും തിരക്കിലും ശ്വാസം മുട്ടി മരിച്ചത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം

ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട്; ട്രംപിനോട് ഫോണില്‍ സംസാരിച്ച് നരേന്ദ്രമോദി

Exclusive: സ്വരാജ് ജയിച്ചാല്‍ മന്ത്രിസഭ പുനഃസംഘടന; നിലമ്പൂരിനു മന്ത്രിസ്ഥാനം ഉറപ്പ്

Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; പെരുമഴ തോര്‍ന്നെങ്കിലും ശക്തമായ മഴ തുടരും, മത്സ്യബന്ധനത്തിനു വിലക്ക്

Ayyan Kali Death Anniversary: ഇന്ന് അയ്യങ്കാളി ചരമദിനം

അടുത്ത ലേഖനം
Show comments