Webdunia - Bharat's app for daily news and videos

Install App

മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പനീര്‍സെല്‍വത്തിന് ഒപ്പം; ശശികല അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിന് കളങ്കമെന്ന് പനീര്‍സെല്‍വം

ശശികലയ്ക്ക് എതിരെ ഒ പനീര്‍സെല്‍വം

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (14:26 IST)
തമിഴകരാഷ്‌ട്രീയത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. ഇതിനിടെ, കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍ പിന്തുണ അറിയിച്ചു. അന്തരിച്ച മുഖ്യമന്ത്രി, ജയലളിത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിച്ചയാള്‍ ആയിരുന്നു ഇ മധുസൂദനന്‍. നിലവില്‍ പ്രസീഡിയം സെക്രട്ടറിയാണ്.
 
അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ഒ പനീര്‍സെല്‍വം പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു പദവിയും വേണ്ടെന്ന് പറഞ്ഞാണ് ശശികല തിരികെ എത്തിയത്. മാപ്പപേക്ഷ പനീര്‍സെല്‍വം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 
 
എന്നാല്‍, ശശികല ഇപ്പോള്‍ പാര്‍ട്ടിയെ കുടുംബസ്വത്ത് ആക്കുകയാണ്. പ്രവര്‍ത്തകരും അണികളും തന്നോടൊപ്പമാണെന്നും എം എല്‍ എമാരെയും നേതാക്കളെയും ശശികല ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇതിനിടെ, ശശികലയ്ക്ക് 129 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് എ ഡി എം കെ നേതാവ് വളര്‍മതി പറഞ്ഞു. പനീര്‍സെല്‍വത്തിന് പിന്നില്‍ ഡി എം കെ ആണെന്നും അവര്‍ ആരോപിച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments