Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാരെന്നാല്‍ ആര്‍എസ്എസ്സും ബിജെപിയും മാത്രമാണോ ? ബിജെപി നേതാവ് തരുൺ വിജയ്‌യോട് പി ചിദംബരം

ആരാണ് ഈ ‘ഞങ്ങൾ’?: ബിജെപി നേതാവ് തരുൺ വിജയ്‌യോട് പി.ചിദംബരം

Webdunia
ശനി, 8 ഏപ്രില്‍ 2017 (15:45 IST)
ബിജെപിയുടെയും ആർഎസ്എസിന്റേയും പ്രവർത്തകർ മാത്രമാണോ ഇന്ത്യക്കാരെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ദക്ഷിണേന്ത്യക്കാരെ ഒന്നടങ്കം ആക്ഷേപിച്ച ബിജെപി നേതാവ് തരുൺ വിജയ്‌യ്ക്കു മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ഞങ്ങള്‍ കറുത്തവരോടൊപ്പം വരെ ജീവിക്കുന്നവരാണെന്ന് തരുണ്‍ വിജയ് പറയുമ്പോള്‍ ആരാണ് ഈ ഞങ്ങൾ? ഞങ്ങൾ എന്നത് ആർഎസ്എസും ബിജെപിയും മാത്രമാണോ? ഇവരെ മാത്രമേ ഇന്ത്യക്കാരായി കണക്കാക്കുന്നുള്ളോ? എന്നും ചിദംബരം സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ചോദിച്ചു. 
 
ദക്ഷിണേന്ത്യക്കാരായ കറുത്തനിറത്തിലുള്ളവര്‍ നമ്മുടെ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ഒരു കാരനവശാലും ആക്രമിക്കില്ലെന്നുമാണ് തരുണ്‍ വിജയ് പറഞ്ഞത്. നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു തരുണിന്റെ ഈ വിവാദ പരാമർശം. കുറേനാൾ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയിൽ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാൽ ഇവ വംശീയമായ ആക്രമണമാണെന്ന് പറയാനാവില്ലെന്നും തരുണ് പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

അടുത്ത ലേഖനം
Show comments