Webdunia - Bharat's app for daily news and videos

Install App

പദ്മാവതി രാഷ്‌ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു

പദ്മാവതി രാഷ്‌ട്രമാതാവ്, ഉടന്‍ പ്രതിമ സ്ഥാപിക്കും; വിവാദം കൊഴുക്കുന്നു

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (18:57 IST)
സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമായിരിക്കെ പുതിയ നീക്കവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹൻ രംഗത്ത്.

പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലിൽ പ്രതിമ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശ് സർക്കാർ സംസ്ഥാനതലത്തിൽ രാഷ്ട്രമാതാ പദ്മാവതി പുരസ്കാരം ഏർപ്പെടുത്താനും തീരുമാനിച്ചു.

അതേസമയം, പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ആവശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. അ​ഭി​ഭാ​ഷ​ക​നാ​യ എംഎ​ൽ ശ​ർ​മ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

പ​ദ്മാ​വ​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. അതേസമയം, ചി​ത്ര​ത്തി​ന് ഇ​തു​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യി​ട്ടി​ല്ല.

ച​രി​ത്രം വ​ള​ച്ചൊ​ടി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന പദ്മാവതിയുടെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും യു​പി സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ചിത്രത്തിനെതിരെ കർണി സേനയാണ് രംഗത്തുള്ളത്.

രജപുത്ര രാജ്ഞിയായ പദ്മിനിയുടെയും മുസ്ലിം ചക്രവർത്തി അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ബന്ധം ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ് രജപുത് കർണി സേന ആരോപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments