Webdunia - Bharat's app for daily news and videos

Install App

പാക്​ നഗരങ്ങളിൽ ഇന്ത്യയാണ് ഭീകരവാദികൾക്ക്​ സഹായം നൽകുന്നത്; മോദിക്ക്​ മറുപടിയുമായി പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദ്

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച്​ ഇന്ത്യ പ്രകോപനം സൃഷ്​ടിക്കുകയാണെന്ന്​ പാക്​ വിദേശകാര്യ മ​ന്ത്രാലയം

Webdunia
ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (09:43 IST)
പാക്​ നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക്​ സഹായം നൽകുകയാണെന്ന് പാകിസ്ഥാന്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച്​ ഇന്ത്യ പ്രകോപനം സൃഷ്​ടിക്കാന്‍ ശ്രമിക്കുകയാണെന്നും പാക്​ വിദേശകാര്യ മ​ന്ത്രാലയം ആരോപിച്ചു.  
 
ക്രൂരത കാണിക്കുന്നവരെ ലോകം ഒറ്റപ്പെടുത്തും. കശ്​മീരി​ലെ ജനങ്ങളോട്​ ക്രൂരത കാണിക്കുന്നത് പാകിസ്ഥാനല്ല, ഇന്ത്യയാണ്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക്​ ആത്​മാർഥത ഉണ്ടെങ്കിൽ യറോപ്യൻ യൂണിയനെയോ ആസി​യാൻ കൂട്ടായ്​മയെയോ മാതൃകയാക്കണം. കശ്​മീർ വിഷയത്തിൽ ചര്‍ച്ച നടത്താന്‍ പാകിസ്ഥാൻ തയ്യാറാണ്​. പക്ഷേ അക്കാര്യത്തില്‍ ഇന്ത്യ മുന്‍‌കൈയെടുക്കണമെന്നും പാക്​ വാർത്താ വിനിമയ മന്ത്രി പർവേസ്​ റാഷിദ് വ്യക്തമാക്കി. 
 
ഉറി ആക്രമണത്തിൽ പാകിസ്ഥാന്​ ബന്ധമില്ലെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ സ്​ഥാനപതി അബ്​ദുൽ ബാസിതും പ്രതികരിച്ചു. കശ്​മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക്​ ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ല. ഇക്കാര്യം ലോക രാജ്യങ്ങളുടെ മുന്നി​ലുണ്ട്. ഉറി ആക്രമണ​ത്തോടെ പത്താൻ കോട്ട്​ ആക്രമണത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ബാസിത് കുറ്റപ്പെടുത്തി

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്‌സല്‍ 9 എ ഉടന്‍ വിപണിയില്‍

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുകയുള്ളു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

അടുത്ത ലേഖനം
Show comments