Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പും ഷെല്ലാക്രമണവും; ഗ്രാമവാസികളെ മാറ്റിപ്പാർപ്പിച്ചു, സ്‌കൂളുകള്‍ അടച്ചു - തിരിച്ചടിച്ച് ഇന്ത്യ

രജൗറിയിൽ പാക് വെടിവയ്പ്പും ഷെല്ലാക്രമണവും; ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

Webdunia
ഞായര്‍, 14 മെയ് 2017 (10:51 IST)
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാകിസ്ഥാൻ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. രാവിലെ 6.45നാണ് പാക് സൈന്യം  വെടിനിർത്തൽ കരാർ ലംഘിച്ചത്.

ഏഴിൽ അധികം ഗ്രാമങ്ങളെ ലക്ഷ്യമിട്ട് 82എംഎം 120 എംഎം തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചാണ്​ പാക്​ ആക്രമണം. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പാക് വെടിവയ്പ്പ് തുടരുന്നതിനാൽ സുരക്ഷാസേന, നാട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയാണ്.

പാകിസ്ഥാന്റെ പ്രകോപനത്തിനെതിരെ ശക്​തമായി ഇന്ത്യ തിരിച്ചടിക്കുന്നുണ്ട്​. അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ ഇന്ത്യ എത്തിച്ചു.

പാക് ആക്രമണം ശക്തമായതോടെ നൗഷേരയിലെ 51 സ്​കൂളുകളും മഞ്ചകോട്ടയിലെ 36 സ്​കൂളുകളും
അനിശ്​ചിതകാലത്തേക്ക്​ അടച്ചു. 193 കുടുംബങ്ങളെ ഷെൽട്ടർ ക്യാംപിലേക്കു മാറ്റിപ്പാർപ്പിച്ചു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments