Webdunia - Bharat's app for daily news and videos

Install App

അതിർത്തിയിലെ രാജോരി സെക്​ടറില്‍ വീണ്ടും പാക്​ വെടിവെപ്പ്​; ഒരു സൈനികൻ കൊല്ലപ്പെട്ടു

അതിർത്തിയിലെ പാക്​ വെടിവെപ്പില്‍ സൈനികൻ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (17:13 IST)
ജമ്മു-കശ്​മീര്‍ അതിർത്തിയിലെ രാജോരി സെക്​ടറിലുണ്ടായ വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിൽ മാൻകോട്ട്​, ബാൽകോട്ട്​ എന്നീ മേഖലകളിലും പാക്​ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായിട്ടുണ്ട്. കൂടാതെ പൂഞ്ചിലെ മെന്താം സെക്​ടറിൽ സൈനിക പോസ്​റ്റുകൾക്കും ജനവാസ പ്രദേശങ്ങൾക്കും നേരെ​ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.​  

ഇന്ന് പുലർച്ചെയാണ് പാക്​ സൈനികർ പ്രകോപനപരമായി വെടിയുതിർത്തത്. അതിർത്തിയിൽ പാക്​ സൈന്യം​ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടിരിക്കയാണ്​. സാംബ, കത്വവ, രജോരി, മെന്ദാർ മേഖലകളിൽ ബി.എസ്​.എഫ്​ ശക്തമായി തിരിച്ചടിക്കുന്നുണ്ട്​. ബി എസ് എഫ്​ പോസ്​റ്റുകൾക്കും ജനവാസ പ്രദേശങ്ങൾക്കു നേരെയുമാണ് ഒരാഴ്​ചയായി പാക് വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments