Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനില്‍ പോകാന്‍ എളുപ്പമാണ്, പക്ഷേ തിരിച്ചെത്തിയേക്കില്ല, അതൊരു മരണക്കുടുക്കാണ്: ഉസ്‌മ

പാകിസ്ഥാനില്‍ പോകാന്‍ എളുപ്പമാണ്, പക്ഷേ തിരിച്ചെത്തിയേക്കില്ല, അതൊരു മരണക്കുടുക്കാണ്: ഉസ്‌മ

Webdunia
വ്യാഴം, 25 മെയ് 2017 (19:21 IST)
പാകിസ്ഥാൻ എന്ന രാജ്യം ഒരു മരണക്കുടുക്കാണെന്ന് നിർബന്ധിത വിവാഹത്തിന്​ വിധേയായ ഇന്ത്യൻ യുവതി ഉസ്​മ അഹമ്മദ്​. പാകിസ്ഥാനിലേക്ക് പോകാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു വരുക എന്നത് കഷ്‌ടപ്പാട് നിറഞ്ഞതാണ്. ഭീകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധിപ്പേരാണ് അവിടെയുള്ളതെന്നും ഉസ്​മ പറഞ്ഞു.

പാകിസ്ഥാനിലെ സ്‌ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. രണ്ടോ മൂന്നോ നാലോ ഭാര്യമാരാണ് ഓരോ വീടുകളിലുമുള്ളത്. വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നവർക്കുപോലും അവിടെ നല്ല ജീവിതം ലഭിക്കുന്നില്ല. ഭീകരമായ അവസ്ഥയാണ് ആ രാജ്യത്തുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് അവിടെ കുടുങ്ങി കിടക്കുന്നതെന്നും ഉസ്​മ വ്യക്​തമാക്കി.

കുറച്ചു ദിവസം കൂടി പാകിസ്ഥാനില്‍ നില്‍ക്കേണ്ടി വന്നിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ. ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മുൻകൈയെടുത്ത കേന്ദ്രസർക്കാരിനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും നന്ദിയുണ്ടെന്നും വാർത്താസമ്മേളനത്തിൽ  ഉസ്മ പറഞ്ഞു.

വാഗ അതിർത്തി വഴി ഇന്ന്​ രാവിലെയാണ്​ ഉസ്​മ ഇന്ത്യയിലേക്ക്​ തിരിച്ചെത്തിയത്​. തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് പാക് പൗരനായ താഹിർ അലി ഉസ്‌മയെ വിവാഹം കഴിച്ചത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

അടുത്ത ലേഖനം
Show comments