അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

ഇയാളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ജൂണ്‍ 2025 (18:49 IST)
അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇയാളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദര്‍ശിച്ചിരുന്നു.
 
അപകടത്തെക്കുറിച്ച് വിശ്വാസിന്റെ ഭാഗത്തുനിന്ന് ഇനിയും വിവരങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും എന്നാണ് വിവരം. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചുവരുന്ന ഇയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് വന്നത്. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തില്‍ 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതില്‍ 27 പേര്‍ യുകെ പൗരന്മാര്‍ പൗരന്മാരാണ്. ഗുജറാത്ത് സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
അപകടത്തില്‍ മരണപ്പെട്ടവരില്‍ 123 പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ 27 യുകെ പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഉണ്ട്. ഒരു കാനഡ പൗരനും ഇതില്‍ ഉള്‍പ്പെടുന്നു. നാട്ടുകാര്‍ ആയിട്ടുള്ള നാലുപേരുടെയും മൃതദേഹം  തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ് മൃതദേഹങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും. അതേസമയം മരണപ്പെട്ട മലയാളി നേഴ്‌സ് രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments