Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ മാത്രമെ അത് പാടുള്ളൂ; 10വയസുകാരനായ ഭര്‍ത്താവിനൊപ്പം 18കാരിയായ ഭാര്യയുടെ മധുവിധു തുടരും

രാത്രിയില്‍ മാത്രമെ അത് പാടുള്ളൂ; 10വയസുകാരനായ ഭര്‍ത്താവിനൊപ്പം 18കാരിയായ ഭാര്യയുടെ മധുവിധു തുടരും

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (13:56 IST)
വിവാദം ആളിക്കത്തിച്ച പെഹരെദാർ പിയ കി എന്ന വിവാദ ഹിന്ദി പരമ്പരയ്‌ക്ക് പുനര്‍ജീവനം. കുട്ടികൾക്ക് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിറുത്തിവയ്‌ക്കാന്‍ കേന്ദ്രസർക്കാര്‍ക്കാര്‍ നിര്‍ദേശം നല്‍കിയ സീരിയല്‍ ഒക്‌ടോബര്‍ മുതല്‍ സമയം മാറ്റി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

രാത്രി 8.30ന് സംപ്രേഷണം ചെയ്തിരുന്ന സീരിയല്‍ രണ്ടു മണിക്കൂറിന് ശേഷം 10.30നായിരിക്കും ഇനി സ്വീകരണ മുറികളില്‍ എത്തുക. ഈ മാസം 22 മുതല്‍ പുതിയ സമയക്രമം നടപ്പിലാക്കാനാണ് നിര്‍ദേശമെങ്കിലും ഒക്‌ടോബര്‍ മുതലാകും മാറ്റമുണ്ടാകുക.

പ്രേക്ഷേപണ മന്ത്രാലയം പരമ്പരയുടെ ഉടമസ്ഥരായ സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന് പുതിയ മാര്‍ഗ്ഗനിര്‍ദേശം നല്‍കി. നിര്‍ദേശം ലഭിച്ചതായി ചാനല്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

10 വയസുകാരനായ ബാലന്‍ 18 വയസുകാരിയെ പ്രണയിക്കുന്നതാണ് സീരിയലിന്റെ പ്രമേയം. സീരിയലിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരമ്പര നിറുത്തിവയ്‌ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കൗൺസിലിന് (ബിസിസിസി) ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ഒന്നേകാൽ ലക്ഷത്തിലേറെ ആളുകളാണ് പരമ്പരയ്ക്കെതിരെ ഓൺലൈൻ ക്യാമ്പയിൻ നടത്തുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ആളുകളാണ് സീരിയലിനെതിരായ പരാതിയില്‍ ഒപ്പിട്ടത്.

പത്ത് വയസുകാരനായ പിയ എന്ന ബാലൻ പതിനെട്ട് വയസുകാരിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും ഇവരുടെ മധുവിധു ആഘോഷവുമൊക്കെയാണ് സീരിയലിലെ പ്രമേയം. അതേസമയം, സീരിയലിലൂടെ ഉയര്‍ത്തുന്നത് പുരോഗമന ആശയമാണെന്നാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് അവകാശപ്പെട്ടിരുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

അടുത്ത ലേഖനം
Show comments