Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

Webdunia
വെള്ളി, 26 ജൂണ്‍ 2020 (17:31 IST)
ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളിലെ മൃഗബലി നിരോധനത്തിനെതിരെ സുപ്രീം, കോടതിയിൽ ഹർജി.ശക്തി ആരാധനാരീതി പിന്തുടരുന്നവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.തങ്ങള്‍ പിന്തുടരുന്ന ശക്തി ആരാധനാക്രമത്തിലെ ‘പ്രമാണ’ പ്രകാരം ദൈവത്തെ പ്രീതിപ്പെടുത്താന്‍ മൃഗബലി ഒഴിവാക്കാൻ സാധിക്കാത്തതാണെന്ന് ഹർ‌ജിയിൽ പറയുന്നു.
 
1968-ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയൊ പക്ഷികളെയോ ബലി നൽകാൻ സാധിക്കില്ല.മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നു മാസം തടവുശിക്ഷയും 300 രൂപ വരെ പിഴയുമാണ് ശിക്ഷ.എന്നാൽ ഈ നിയമം ഭരണഘടനയിലെ 14 ാം വകുപ്പ് പ്രകാരമുള്ള തുല്യതയും 25, 26 വകുപ്പുകള്‍ പ്രകാരം മതആരാധനയ്ക്കുള്ള സ്വതന്ത്രം ഹനിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.
 
1968 ലെ നിയമം മറ്റു മതവിഭാഗങ്ങള്‍ നടത്തുന്ന സമാനമായ ആരാധനാരീതികള്‍ നിരോധിക്കുന്നില്ലെന്നും അതുകൊണ്ട് തുല്യതക്കുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ പറയുന്നു.നേരത്തെ വിഷയം ചൂണ്ടികാണിച്ച് ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments