Webdunia - Bharat's app for daily news and videos

Install App

പ്രകാശ് ജാവദേക്കറിന് കാബിനറ്റ് റാങ്ക്; മോദി മന്ത്രിസഭയിലേക്ക് 19 പുതിയ അംഗങ്ങള്‍ കൂടി

പ്രകാശ് ജാവദേക്കറിന് കാബിനറ്റ് റാങ്ക്; മോദി മന്ത്രിസഭയിലേക്ക് 19 പുതിയ അംഗങ്ങള്‍ കൂടി

Webdunia
ചൊവ്വ, 5 ജൂലൈ 2016 (11:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ 19 അംഗങ്ങള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിന് പ്രാമുഖ്യം നല്കിയാണ് മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് കാബിനറ്റ് റാങ്ക് നല്കി. ഇന്നു നടന്ന ചടങ്ങില്‍ ഏറ്റവുമാദ്യം സത്യപ്രതിജ്ഞ ചെയ്തത് പ്രകാശ് ജാവദേക്കര്‍ ആയിരുന്നു.
 
മോഡി മന്ത്രിസഭയില്‍ പുതുതായി എത്തിയ അംഗങ്ങള്‍ ഇവരൊക്കെയാണ്
 
1. അജയ് ടാമ്റ്റ
 
ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
 
2. അനില്‍ മാധവ് ദേവ്
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭ
 
3. അനുപ്രിയ പട്ടേല്‍
 
ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിന്റെ നേതാവാണ് അനുപ്രിയ. തെരഞ്ഞെടുപ്പിനു മുമ്പ് അനുപ്രിയയുടെ പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കുക എന്ന ലക്‌ഷ്യവും ഇതിനു പിന്നിലുണ്ട്.
 
4. അര്‍ജുന്‍ രാം മേഘ്‌വാല്‍
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭ അംഗം
 
5. സി ആര്‍ ചൌധരി 
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ അംഗം.
 
6. ഡോ സുഭാഷ് ഭാംരെ
 
മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭ അംഗം
 
7. ഫഗ്ഗാന്‍ സിംഗ് കുലസ്തെ
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
 
8. ജസ്‌വന്ത്‌സിങ് ഭാഭര്‍
 
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
9. കൃഷ്‌ണരാജ്
 
ഉത്തര്‍പ്രദേശില്‍  നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
10. മഹേന്ദ്ര നാഥ് പാണ്ഡെ
 
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
11. മാന്‍സുഖ് എല്‍ മാന്‍ഡവിയ
 
ഗുജറാത്തില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
12. എം ജെ അക്‌ബര്‍
 
മധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
13. പി പി ചൌധരി
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്‌സഭാംഗം
 
14. പര്‍ഷോട്ടം രുപാല
 
ബി ജെ പി ഉപാധ്യക്ഷന്‍
 
15. രാജെന്‍ ഗൊഹൈന്‍
 
അസമില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
16. റാംദാസ് അതവാലെ
 
മഹാരാഷ്‌ട്രയിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ ആര്‍ പി ഐയുടെ നേതാവ്
 
17. രമേഷ് ചന്ദപ്പ ജിഗജിനാഗി
 
കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭാംഗം
 
18. എസ് എസ് അലുവാലിയ
 
വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം
 
19. വിജയ് ഗോയല്‍ 
 
രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പിയുടെ രാജ്യസഭാംഗം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

Nilambur By Election Result 2025: യുഡിഎഫ് ക്യാംപുകളില്‍ അന്‍വര്‍ പ്രഹരം; പ്രതീക്ഷയില്ലാത്ത വാര്‍ഡുകളിലും സ്വരാജ് വോട്ട് പിടിച്ചു

Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !

Kerala Weather: മഴ വടക്കോട്ട്; കാറ്റിനും സാധ്യത

Nilambur By Election Results 2025: നിലമ്പൂര്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; നെഞ്ചിടിപ്പോടെ കേരളം, ഫലം തത്സമയം

അടുത്ത ലേഖനം
Show comments