Webdunia - Bharat's app for daily news and videos

Install App

മോദി 3.0: സത്യപ്രതിജ്ഞ ചടങ്ങിന് ഇന്ത്യ മുന്നണി നേതാക്കൾക്കും എം പിമാർക്കും ക്ഷണമില്ല

അഭിറാം മനോഹർ
ഞായര്‍, 9 ജൂണ്‍ 2024 (10:18 IST)
Modi, Prime minister
മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് വൈകീട്ട് 7:15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുരേഷ് ഗോപി അടക്കം മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും സത്യപ്രതിജ്ഞ ഇന്നുണ്ടാകുമെന്നാണ് സൂചന. 7 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളടക്കം എണ്ണായിരത്തിലധികം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പത്മാ പുരസ്‌കാര ജേതാക്കള്‍,ശുചീകരണ തൊഴിലാളികള്‍,സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരും പങ്കെടുക്കും.കേരളത്തില്‍ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ഥികളും പങ്കെടുക്കും. 
 
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി വൈകീട്ട് 6:30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ് ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിക്കും. മൂന്നാമതും ഭരണത്തില്‍ വന്നതോടെ തുടര്‍ച്ചയായി 3 തിരെഞ്ഞെടുപ്പുകളില്‍ വിജയിച്ച് പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി മോദി. മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യകക്ഷികളുമായി ബിജെപി ധാരണയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിഡിപിക്കും ജെഡിയുവിനും ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനവും 2 സഹമന്ത്രി സ്ഥാനവും ലഭിച്ചേക്കും. എച്ച് ഡി കുമാരസ്വാമി,ജയന്ത് ചൗധരി,അനുപ്രിയ പട്ടേല്‍,ജിതിന്‍ റാം മാഞ്ചി,പ്രഫുല്‍ പട്ടേല്‍,ചിരാഗ് പാസ്വാന്‍ തുടങ്ങിയ സഖ്യകക്ഷി നേതാക്കളും മന്ത്രിമാരാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments