Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി; നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (12:40 IST)
കോണ്‍ഗ്രസിന് രാജ്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 
പാര്‍ലമെന്റില്‍ ആണ് പ്രധാനമന്ത്രി മോഡി ഇങ്ങനെ പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തിനെയും കടന്നാക്രമിച്ച് ആയിരുന്നു മോഡിയുടെ പ്രസംഗം.
 
പ്രധാനമന്ത്രി മോഡിക്കു വേണ്ടി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്‌കുമാര്‍ ആണ് സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം കള്ളപ്പണത്തിന് എതിരായ യുദ്ധമാണ്. എന്‍ ഡി എയ്ക്കും ബി ജെ പിക്കും പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. കോണ്‍ഗ്രസിന് രാജ്യത്തിനേക്കാള്‍ പ്രധാനം പാര്‍ട്ടിയാണെന്നും മോഡി കുറ്റപ്പെടുത്തി.
 
കള്ളപ്പണത്തിനെതിരെ പ്രത്യേക ദൗത്യസംഘം രൂപീകരിക്കണമെന്ന് 2012ല്‍ സുപ്രീകോടതി യു പി എ സര്‍ക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് മൂന്നു വര്‍ഷം ഭരിച്ചിട്ടും അവര്‍ ഒന്നും ചെയ്തില്ല. കള്ളപ്പണത്തിനെതിരായ യുദ്ധം ബി ജെ പി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍,  ഈ യുദ്ധത്തില്‍ എതിര്‍പക്ഷത്താണ് പ്രതിപക്ഷം നില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments