Webdunia - Bharat's app for daily news and videos

Install App

ഇപ്പോള്‍ മോദി ഭയന്നിരിക്കുകയാണ്, അദ്ദേഹം എന്നോട് സംസാരിക്കുന്നില്ല: രാഹുല്‍ ഗാന്ധി

Webdunia
ശനി, 11 മെയ് 2019 (16:16 IST)
ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെയും അവരെ കേള്‍ക്കാതെയും ഒരാള്‍ക്കും നല്ല ഭരണാധികാരിയാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അഞ്ചുവര്‍ഷം മുമ്പ് പറഞ്ഞവരെല്ലാം ഇന്ന് നിശബ്ദരാണെന്നും രാഹുല്‍ പറഞ്ഞു. 
 
പാര്‍ലമെന്‍റിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടരുകയായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി ഭയന്നിരിക്കുന്നു. അദ്ദേഹം ജയിക്കുമെന്ന് ആരും പറയുന്നില്ല. സ്നേഹം നിറഞ്ഞ ഈ രാജ്യത്ത് വെറുപ്പ് നിറയ്ക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. സ്നേഹത്തോടെയാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. അദ്ദേഹം പക്ഷേ മറുപടി നല്‍കിയില്ല. ഞാന്‍ ബഹുമാനത്തോടെ സംസാരിക്കുമ്പോള്‍ അദ്ദേഹം പക്ഷേ എന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല - രാഹുല്‍ ഗാന്ധി പറഞ്ഞു. 
 
ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്നു എന്ന് അവകാശപ്പെടുന്ന, കഠിനമായി ജോലി ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രിയെ ഞാന്‍ സംവാദത്തിനായി വെല്ലുവിളിക്കുകയാണ്. നോട്ട് നിരോധനം, അഴിമതി, കര്‍ഷകരുടെ പ്രശ്നങ്ങള്‍, ജി എസ് ടി തുടങ്ങിയ വിഷയങ്ങളിലാണ് ഞാന്‍ അദ്ദേഹത്തെ സംവാദത്തിനായി വെല്ലുവിളിക്കുന്നത് - എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

പനയംപാടം അപകടം: റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയത, ഉടന്‍ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി

ബാങ്കിലെ പണയ സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചു തട്ടിപ്പ് : ബാങ്ക് ജീവനക്കാരൻ പിടിയിൽ

ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്

കോണ്‍ഗ്രസില്‍ സതീശന്റെ ആധിപത്യത്തിനെതിരെ പടയൊരുക്കം; കരുക്കള്‍ നീക്കുന്നത് ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം !

അടുത്ത ലേഖനം
Show comments