Webdunia - Bharat's app for daily news and videos

Install App

മായാ കോഡ്‌നാനിക്ക് അനുകൂലമായി അമിത് ഷാ നല്‍കിയ മൊഴി അവിശ്വസനീയമെന്ന് അന്വേഷണ സംഘം

മായാ കോഡ്‌നാനിക്ക് അനുകൂലമായി അമിത് ഷാ നല്‍കിയ മൊഴി അവിശ്വസനീയമെന്ന് അന്വേഷണ സംഘം

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (13:09 IST)
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്‌നാനിക്ക് അനുകൂലമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രത്യേകാന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. സംഭവ ദിവസം ഗുജറാത്ത് എംഎല്‍എ ആയായിരുന്ന മായ കോഡ്‌നാനി തനിക്കൊപ്പം നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും ഉണ്ടായിരുന്നു എന്നായിരുന്നു അമിത് ഷാ കോടതിയില്‍ മൊഴി നല്‍കിയത്.
 
മായ കോഡ്‌നാനി ആശുപത്രിയിലുണ്ടായിരുന്നതായി കേസിലെ മറ്റു പ്രതികളൊന്നും പറഞ്ഞിട്ടില്ലെന്നും വാദത്തിനിടെ പ്രോസിക്യൂട്ടര്‍ ഗൗരങ് വ്യാസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം വീണ്ടും പരിഗണിക്കാമെന്ന് കോടതി പ്രോസിക്യൂട്ടര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 
 
സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷിക്കുന്ന ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട ഒന്‍പതു കേസുകളിലൊന്നാണ് നരോദ ഗാം കൂട്ടക്കൊല. 11 മുസ്ലിംകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments