Webdunia - Bharat's app for daily news and videos

Install App

പട്ടിണി രൂക്ഷമായതോടെ 2500 രൂപയ്‌ക്ക് അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു; ലഭിച്ച പണം ഉപയോഗിച്ച് ആടുകളെ വാങ്ങി - ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ജാർഖണ്ഡില്‍

2500 രൂപയ്‌ക്കാണ് യുവതി കുഞ്ഞിനെ വിറ്റത്

Webdunia
വ്യാഴം, 14 ജൂലൈ 2016 (20:57 IST)
പട്ടിണി രൂക്ഷമായതിനെ തുടര്‍ന്ന് അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു. കുഞ്ഞിനെ വിറ്റതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അമ്മ ആടുകളെ വാങ്ങുകയും ചെയ്‌തു. ജാർഖണ്ഡിലെ ഒരു ഗ്രാമത്തിലെ ആനോ ബിർഹോർ എന്ന സ്‌ത്രീയാണ് സ്വന്തം മകനെ വിറ്റത്.

ഗ്രാമ മുഖ്യന്റെ കീഴിൽ കയർ നിർമ്മാണ ജോലി ചെയ്‌തിരുന്ന ആനോ ബിർഹോറിന് മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ച്ച നേരിട്ട കുടുംബത്തില്‍ പട്ടിണി രൂക്ഷമായതോടെ യുവതി മക്കളില്‍ ഒരാളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമത്തില്‍ തന്നെയുള്ള കേദാർ സാവു എന്നയാൾക്ക് 2500 രൂപയ്‌ക്കാണ് യുവതി കുഞ്ഞിനെ വിറ്റത്. ഇതുവഴി ലഭിച്ച പണം ഉപയോഗിച്ച് യുവതി രണ്ട് ആടുകളെ വാങ്ങുകയും ചെയ്‌തു. വീട്ടിലെ സാഹചര്യം ഗുരുതരമായതിനാലും മക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പണം ഇല്ലാതായതോടെയുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

മക്കളില്‍ ഒരാളെ വിറ്റ നടപടിയില്‍ സങ്കടമില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം, യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിവില്‍, പുതിയ സ്ഥലം തേടുന്നതിനിടെ പിടിവീണു; കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

Israel vs Iran Conflict Live Updates: 'നാല് ദിവസമായി ഉറക്കമില്ല, രക്ഷപ്പെടാന്‍ നോക്കുന്നു'; തെഹ്‌റാനില്‍ ഒരു കോടി ആളുകള്‍ ! വഴികളില്‍ ജനത്തിരക്ക്

Iran vs Israel: 'ഏറ്റവും വലിയ ആക്രമണം നേരിടാന്‍ തയ്യാറെടുത്തോളൂ'; തിരിച്ചടിക്കാന്‍ ഇറാന്‍, ലോകം യുദ്ധമുനമ്പില്‍ !

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

അടുത്ത ലേഖനം
Show comments