Webdunia - Bharat's app for daily news and videos

Install App

പരാതി നല്‍കാനെത്തിയ സഹോദരിമാരോട് യോഗിയുടെ പൊലീസിന്റെ ലൈംഗികാതിക്രമണം: ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി

പരാതി നല്‍കാനെത്തിയ സഹോദരിമാരോട് യോഗിയുടെ പൊലീസിന്റെ ലൈംഗികാതിക്രമണം: വീഡിയോ പുറത്ത്

Webdunia
ഞായര്‍, 4 ജൂണ്‍ 2017 (18:29 IST)
യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന് തെളിയിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി. സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ രണ്ടു പെണ്‍കുട്ടികളോട് പൊലീസാണ് മോശമായി പെരുമാറിയ സംഭവം വിവാദമാകുന്നു.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിലെ കര്‍ഹാല്‍ പൊലീസ് സ്‌റ്റേഷനിലാണ് രാജ്യത്തിന് നാണക്കേടായ സംഭവമുണ്ടായത്.

ലൈംഗികാതിക്രമണത്തിനെതിരെ പരാതി നല്‍കുന്നതിനാണ് സഹോദരിമാര്‍ സ്റ്റേഷനിലെത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഈശ്വരി പ്രസാദ് ഉദ്യോഗസ്ഥന്‍ ഇവരെ അകത്തെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോകുകയും മോശമായി പെരുമാറുകയുമായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥാന്‍ കട്ടിലില്‍ കിടന്നു കൊണ്ട് ഇവരോട് സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ സമയം തറയില്‍ സഹോദരിമാരില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. നിന്നു കൊണ്ടാണ് ഒരാള്‍ ഈശ്വരി പ്രസാദിനോട് സംസാരിക്കുന്നത്. ഇയാള്‍ ബലമായി കൈയില്‍ പിടിക്കുമ്പോള്‍ ഈ പെണ്‍കുട്ടി ഓടിമാറുന്നതും ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, പെണ്‍കുട്ടികള്‍ മോശമായി പെരുമാറിയെന്നും, തുടര്‍ന്ന് താന്‍ അവരുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നുവെന്നുമാണ് ഈശ്വരി പ്രസാദ് വ്യക്തമാക്കിയത്.

വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു. ഇയാളെ സസ്‌പെന്‍‌ഡ്ക് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

അടുത്ത ലേഖനം
Show comments