ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമ്മാണം, ഫാക്ടറികൾ പൊലീസ് പൂട്ടിച്ചു

Webdunia
ശനി, 20 ജൂലൈ 2019 (18:49 IST)
ആറ് സംസ്ഥാനങ്ങളിലേക്ക് കൃത്രിമ പൽ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മുന്ന് ഫാക്ടറികളിൽ പൊലീസിന്റെ മിന്നൽ റെയിഡ്. മധ്യപ്രദേശിൽ നടത്തിയ റെയിഡിലാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടക്കുന്ന കൃത്രിമ പാൽ നിർമ്മാണ ഫാക്ടറികൾ പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നും പാൽ കൊണ്ടുപോയിരുന്നത്. 
 
മൊറേന ജില്ലയിലെ അംബായിലും, ഗ്വാളിയറിലും, ബീന്ത് ജില്ലയിലെ ലാഹറിലുമാണ് പൊലീസ് ഫാക്ടറികൾ റെയിഡ് ചെയ്തത്. 20 ടാങ്കർ ലോറികളിലും 11 പിക്കപ്പ് വാനുകളിലും നിറച്ച കൃത്രിമ പാൽ ഫക്ടറികളിൽനിന്നും പൊലീസ് പിടിച്ചെടുത്തു. 500 കിലോ കൃത്രിമ വെണ്ണയും 200 കിലോ കൃത്രിമ പനീറും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.
 
ഷാംപുവും, എണ്ണയും, ഗ്ലൂക്കോസ് പൊടിയും, പെയിന്റും ഉൾപ്പടെയുടെ വസ്ഥുക്കളുടെ വലിയ ശേഖരവും റെയിഡിൽ കണ്ടെത്തി. 30 ശതമാനം പാലിൽ ഗ്ലൂക്കോസുപൊടിയും പെയിന്റും, ഷംപുവും ഉൾപ്പടെയുള്ള ചേരുവകൾ ചേർത്താണ് കൃത്രിമ പാൽ നിർമ്മിക്കുന്നത്. മാർക്കറ്റിൽ ലഭ്യമാകുന്ന പല ബ്രാൻഡഡ് കമ്പനികൾക്കും വേണ്ടിയാണ് ഫാക്ടറികളിൽ പാൽ നിർമ്മിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments