Webdunia - Bharat's app for daily news and videos

Install App

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു തരം ബാക്ടീരിയയായ ബാസിലസ് സെറിയസിന്റെ 'സാന്നിധ്യം' കാരണം ചൊവ്വാഴ്ച ലിറ്റില്‍ റെമഡീസ് ഹണി കഫ് സിറപ്പ് തിരിച്ചുവിളിച്ചു,

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജൂണ്‍ 2025 (20:29 IST)
മാരകമായേക്കാവുന്ന ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍, കുട്ടികള്‍ക്കുള്ള  ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു. ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു തരം ബാക്ടീരിയയായ ബാസിലസ് സെറിയസിന്റെ 'സാന്നിധ്യം' കാരണം ചൊവ്വാഴ്ച ലിറ്റില്‍ റെമഡീസ് ഹണി കഫ് സിറപ്പ് തിരിച്ചുവിളിച്ചു, മരുന്ന് നിര്‍മ്മാതാക്കളായ മെഡ്ടെക് പ്രോഡക്ട്സ് ഇന്‍കോര്‍പ്പറേറ്റഡിന്റെ അറിയിപ്പ് പ്രകാരമാണ് തീരുമാനം. ഭക്ഷ്യജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ളതിനാലാണ് തിരിച്ചുവിളിക്കുന്നത്. 
 
ഇത് കഴിച്ചതിന് ശേഷം ഒന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നിവ ഉണ്ടാകാം. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് ഹ്രസ്വകാല അസുഖങ്ങള്‍ മാത്രമേ ഉണ്ടാകൂവെങ്കിലും, ഉയര്‍ന്ന അളവില്‍  ബി. സെറിയസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് മരണത്തിന് കാരണമാകും. തിരിച്ചുവിളിച്ച തീയതി വരെ ഗുരുതരമായ പ്രതികൂല ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
തിരിച്ചുവിളിച്ച ചുമ സിറപ്പ് 2022 ഡിസംബര്‍ 14 മുതല്‍ 2025 ജൂണ്‍ 4 വരെ രാജ്യത്തുടനീളമുള്ള ചില്ലറ വ്യാപാരികളും ഓണ്‍ലൈന്‍ വ്യാപാരികളും വിറ്റു. തിരിച്ചുവിളിച്ച മരുന്ന് കൈവശമുള്ള ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അത് ഉപയോഗിക്കുന്നത് നിര്‍ത്താനും ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അവരുടെ ഡോക്ടറെ ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു. കൂടാതെ ഉല്‍പ്പന്നത്തിന്റെ റീഫണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments