Webdunia - Bharat's app for daily news and videos

Install App

അശ്ലീല വീഡിയോ നിർമ്മാണം: സംവിധായകനും സംവിധായികയും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (12:01 IST)
സേലം: സിനിമാ ഷൂട്ടിംഗ് എന്ന പേരിൽ അശ്ലീലവീഡിയോ നിർമ്മാണം നടത്തിയ സംവിധായകനും സഹ സംവിധായികയും അറസ്റ്റിലായി. സിനിമാ സംവിധായകനായ സേലം എടപ്പാടി സ്വദേശി വത്സത്തിരത്തിനം, സഹ സംവിധായിക രാജപാളയം സ്വദേശിനി ജയജ്യോതി എന്നിവരാണ് പിടിയിലായത്.  

സിനിമാ മോഹവുമായി എത്തുന്ന യുവതികളെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന വ്യാജേനയായിരുന്നു ഷൂട്ടിംഗ് നടത്തിയത്. ഇതിനായി ഇവർ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുകയും അത് കണ്ട് അപേക്ഷിക്കുന്ന യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇത് നടത്തിയിരുന്നത്. ഇവരിൽ നിന്ന് മുന്നൂറിലധികം യുവതികളുടെ അശ്ളീല ദൃശ്യങ്ങൾ പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി.

മാസങ്ങൾക്ക് മുമ്പ് സേലത്തിനടുത്ത ഇരുമ്പപാളയം സ്വദേശിയായ ഒരു യുവതി പരസ്യം കണ്ട് ഇവരെ സമീപിച്ചപ്പോൾ പുതിയ സിനിമ തുടങ്ങുന്നതുവരെ ഓഫീസ് ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനുള്ള കൂലി കിട്ടിയിരുന്നില്ല. ഇതിനെ തുടർന്ന് കൂലിക്കായി ഇവർ ഷൂട്ടിംഗ് സ്ഥലത്തു എത്തിയപ്പോഴാണ് അശ്ളീല ചിത്ര നിർമ്മാണമാണ് നടക്കുന്നതെന്നു കണ്ടെത്തിയത്. തുടർന്നാണ് ഇവർ പോലീസിനെ വിവരം അറിയിച്ചതും.

സേലത്തെ സൂറമംഗലം പോലീസ് നടത്തിയ റെയ്ഡിൽ നിരവധി സ്ത്രീകളുടെ അശ്ളീല വിഡിയോകൾ, ഫോട്ടോകൾ എന്നിവ കണ്ടെടുത്തു. ഇവിടെ എത്തുന്ന യുവതികളെ ആദ്യം കുട്ടിയുടുപ്പ് ഇടീപ്പിച്ചും കുളിസീൻ രംഗങ്ങൾ പകർത്തിയും ചിത്രീകരണം നടത്തും. പിന്നീടെയാണ് മറ്റു രംഗങ്ങളിലേക്ക് കടക്കുന്നത്. എന്നാൽ ഇതിനെ എതിർക്കുമ്പോൾ ഭീഷണിയാകും. ഇത് സഹസംവിധായിക ജയജ്യോതിയാണ് ചെയ്യുന്നത്. സേലം എസ്.പി യുടെ നേതൃത്വത്തിൽ ഇതിൽ ഇരയായവരെ കണ്ടെത്താനും തുടർ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചതായി പോലീസ് വെളിപ്പെടുത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം