Webdunia - Bharat's app for daily news and videos

Install App

നോട്ട് നിരോധനത്തില്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍; വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെച്ചാല്‍ അഞ്ചിരട്ടി പിഴ

വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശംവെച്ചാൽ പിഴ

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2016 (07:55 IST)
നോട്ട് അസാധുവാക്കിയതിനു ശേഷം പുതിയ സാമ്പത്തിക നിയന്ത്രണ നടപടികളുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 30ന് ശേഷം നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമം നടപ്പിലാക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടെ 10,000ല്‍ അധികം രൂപ കൈമാറ്റം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്താല്‍ തുകയുടെ അഞ്ചിരട്ടി തുകയോ അല്ലെങ്കില്‍ 50000 രൂപയോ പിഴ ഒടുക്കേണ്ടി വരും. ഇക്കാര്യം നടപ്പിലാക്കുന്നതിനായുള്ള ഓര്‍ഡിനന്‍സ് ഉടന്‍‌തന്നെ ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
വ്യവസ്ഥ ലംഘിക്കുന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് മജിസ്ട്രേറ്റ് കേട്ടശേഷമാണ് പിഴ തീരുമാനിക്കുക. അടുത്ത മന്ത്രിസഭാ യോഗം ഈ ഓര്‍ഡിനന്‍സ് പരിഗണിക്കുമെന്നാണ് സൂചന. അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിച്ചേക്കും. അനുവദനീയമായ ഈ എണ്ണത്തിനു മുകളില്‍ പണം സൂക്ഷിച്ചാലായിരിക്കും കനത്ത് പിഴ അടക്കേണ്ടി വരിക. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ നോട്ട് തിരിച്ചത്തെിയ സാഹചര്യത്തിലാണ് 30നുശേഷം പിഴയടക്കം കടുത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ആലോചിക്കുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments