Webdunia - Bharat's app for daily news and videos

Install App

ടെക്‌നോപാർക്കിൽ പ്രതിധ്വനി സെവൻസ് ക്വർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 16ന്

ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന "പ്രതിധ്വനി സെവൻസ് 2016" ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ്

Webdunia
ചൊവ്വ, 12 ജൂലൈ 2016 (14:44 IST)
ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന "പ്രതിധ്വനി സെവൻസ് 2016" ഫുട്ബാൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു ഘട്ട നോക്കൊട്ട് സ്റ്റേജ് മത്സരങ്ങളും പ്രീക്വർട്ടർ ലീഗ് മത്സരങ്ങളും അവസാനിച്ചു. ടെക്നോപാർക്കിലെ  50 കമ്പനികളിൽ നിന്നായി 56 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 64 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മികച്ച കളി പുറത്തെടുത്ത  8 ടീമുകൾ  ക്വർട്ടർ ഫൈനലിന് യോഗ്യത നേടി. 
 
ഇൻഫോസിസ് ബ്ലാക്‌സ്, യു എസ് ടി ഗ്ലോബൽ റെഡ്‌സ്‌,  ഐ ബി എസ്, ക്രീസ് ടെക്നോളോജിസ്, ടാറ്റാഎൽക്സി, എൻവെസ്റ്നെറ്റ്,  ഇൻഫോസിസ് വൈറ്റ്സ്, യു എസ് ടി ഗ്ലോബൽ ബ്ലൂസ് എന്നീ ടീമുകൾ ആണ്  ക്വർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുക. 
 
ക്വർട്ടർ ഫൈനൽ  മത്സരങ്ങൾ ടെക്നോപാർക്ക് ഇൽ തന്നെയുള്ള ടെക്നോപാർക്ക്  ഗ്രൊണ്ടിൽ ശനിയാഴ്ച , 16 ജൂലൈ ഉച്ചയ്ക്ക് 02:30 നു ആരംഭിക്കും. 
 
ഇൻഫോസിസ് ബ്ലാക്‌സ് Vs എൻവെസ്റ്നെറ്റ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 2.30 , ശനി)
 
യു എസ് ടി ഗ്ലോബൽ റെഡ്‌സ്‌  Vs യു എസ് ടി ഗ്ലോബൽ ബ്ലൂസ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ്3:30, ശനി)
 
ടാറ്റാഎൽക്സി Vs ക്രീസ് ടെക്നോളോജിസ് - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 4:30, ശനി)
 
 ഐ ബി എസ്  Vs ഇൻഫോസിസ് വൈറ്റ്സ്  - ജൂലൈ 16 (ഉച്ചകഴിഞ്ഞ് 5:30, ശനി)
 
 
സെമി ഫൈനൽ മത്സരങ്ങൾ 19 ജൂലൈ, ചൊവാഴ്ച്ചയും ഫൈനൽ മത്സരം 21 ജൂലൈ വ്യാഴാഴ്ചയും നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരംരൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ചകളിക്കാരനും പ്രത്യേകം പുരസ്കാരങ്ങളും ഉണ്ടാകും. 
 
എല്ലാ ടെക്നോപാർക്ക് ജീവനക്കാരെയും ഫുട്ബോൾ സ്നേഹികളെയും ക്വാർട്ടർ , സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ  ടെക്നോപാർക്ക്  ഗ്രൊണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു. 
 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments