Webdunia - Bharat's app for daily news and videos

Install App

പനീര്‍ സെല്‍‌വം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയക്കളികള്‍

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (18:12 IST)
തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍‌സെല്‍‌വം രാജിവയ്ക്കുമെന്ന് സൂചന. ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി ഒരുക്കുന്നതിനായാണ് ഒ പി എസ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്.
 
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്ന് ഒ പി എസ് അറിയിച്ചിട്ടുണ്ട്. ജയലളിതയുടെ മരണശേഷം ഉണ്ടായ വിവാദങ്ങളില്‍ പെട്ട് പാര്‍ട്ടി ദുര്‍ബലമാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് വലിയ നീക്കങ്ങള്‍ക്ക് അണ്ണാ ഡി എം കെ ഒരുങ്ങുന്നത്.
 
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ എന്ത് നിലപാടെടുക്കണമെന്ന ആശയക്കുഴപ്പം എ ഐ ഡി എം കെയ്ക്ക് ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാനെടുത്ത തീരുമാനത്തിനെതിരെ പിന്നീട് പാര്‍ട്ടിയില്‍ പുകപടലങ്ങളുയര്‍ന്നു.
 
മാത്രമല്ല, ഡി എം കെയില്‍ എം കെ സ്റ്റാലിന്‍ എതിരാളികളില്ലാത്ത നേതാവായി വളരുകയും ഡി എം കെയ്ക്ക് പുതിയ പ്രതിച്ഛായ കൈവരികയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ അടുത്ത തെരഞ്ഞെടുപ്പുകളിലേക്ക് സജ്ജമാക്കുക എന്നത് ചെറിയകാര്യമല്ല. അതുകൊണ്ട് പനീര്‍‌സെല്‍‌വം തന്നെ രംഗത്തിറങ്ങണമെന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്നുമാണ് പ്രവര്‍ത്തകരുടെയും അഭിപ്രായം.
 
എന്നാല്‍ ഒ പി എസിന്‍റെ രാജി എന്നുണ്ടാകും എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments