Webdunia - Bharat's app for daily news and videos

Install App

‘അമ്മയും മകനും പരിധി വിടുന്നു, വലിയ വില നൽകേണ്ടി വരും’ - ഭീഷണിയുമായി മോദി

രാഹുലിനും സോണിയക്കും താക്കീതുമായി മോദി

Webdunia
ചൊവ്വ, 8 മെയ് 2018 (08:13 IST)
കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള പോര് തുടക്കം മുതൽ വ്യക്തമായിരുന്നു. പരസ്പരം വെല്ലുവിളിച്ചും പരിഹസിച്ചും വിമർശിച്ചും ഇരുവരും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുകയാണ്. 
 
ഇപ്പോഴിതാ, രാഹുല്‍ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കുമെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ച് മോദി. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസിലെ അമ്മയും അവരുടെ മകനും വലിയ വിലനല്‍കേണ്ടി വരുമെന്നാണ് മോദി പൊതുവേദിയില്‍ വെല്ലുവിളിച്ചത്. 
 
തിരഞ്ഞെടുപ്പ് പ്രചരണവുമായ ഹുബ്ലിയില്‍ നടന്ന റാലിക്കിടയിലാണ് മോദി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായി രംഗത്തുവന്നത്. സോണിയയുടേയും രാഹുലിന്റെയും പേര് പ്രത്യക്ഷമായി പറയുന്നത് ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം.  
 
5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ജാഗ്രതയോടെ കേട്ടാല്‍ നന്ന്. ഇത് മോദിയാണെന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

ഓണം കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടുകളിലെത്തും

നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments