Webdunia - Bharat's app for daily news and videos

Install App

ശ്രീനഗറിലെ സർക്കാർ സ്കൂളിൽ ഭീകരാക്രമണം: രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (13:42 IST)
ശ്രീനഗറിലെ സർക്കാർ സ്കൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരർ അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പേരും ശ്രീനഗറില്‍ താമസിക്കുന്നവരാണ്.
 
അതേസമയം അക്രമണത്തെ തുടർന്ന് പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ സുരക്ഷാ സേന തുടരുകയാണ്.  കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഭീകരർ ശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് ഡ്രൈവറേയും വെടിവെച്ച് വീഴ്‌ത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments