അയാൾ പ്രിയങ്കയേയും പറ്റിച്ചു! നിയമനടപടിക്കൊരുങ്ങി നടി

അയാളെ വെറുതേ വിടാൻ ഉദ്ദേശമില്ലെന്ന് പ്രിയങ്ക

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (08:06 IST)
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിയ്‌ക്കെതിരെ ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. നീരവ് തന്നെയും പറ്റിച്ചുവെന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്. മോദിയുടെ വജ്രവ്യാപാര കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ തനിക്ക് നീരവ് മോദി വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന് പ്രിയങ്ക പറയുന്നു. 
 
ഇതു വ്യക്തമാക്കി പ്രിയങ്ക നീരവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രിയങ്ക ബ്രാന്‍ഡ് അംബാസിഡറാവാന്‍ നീരവുമായി കരാറിലെത്തിയത്. എന്നാൽ, അയാൾ തന്നെ പിന്നീട് ചതിക്കുകയാണെന്ന് മനസ്സിലായെന്ന് പ്രിയങ്ക പറയുന്നു.
 
അതേസമയം, പ്രിയങ്കയ്ക്ക് പുറമെ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. പ്രിയങ്കയ്‌ക്കൊപ്പം ബ്രാന്‍ഡ് അംബാസിഡറായ വകയില്‍ തനിക്കും വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയും കേസ് നല്‍കാന്‍ ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments