Loksabha Election 2024: പ്രിയങ്ക രണ്ടിടത്ത് മത്സരിച്ചേക്കും, കർണാടകത്തിലെയും തെലങ്കാനയിലെയും മണ്ഡലങ്ങൾ പരിഗണനയിൽ

അഭിറാം മനോഹർ
തിങ്കള്‍, 15 ജനുവരി 2024 (08:36 IST)
വരാനിരിക്കുന്ന ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ടിടങ്ങളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ള തെലങ്കാനയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
 
കര്‍ണാടകയിലെ കോപ്പല്‍ മണ്ഡലത്തിലും തെലങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ലഭിക്കുന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ച് ഈ മണ്ഡലങ്ങളില്‍ എഐസിസി സര്‍വേ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1978ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്ന് മത്സരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരിച്ചുവരവ് നടത്തിയിരുന്നു. 1999ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും സോണിയാഗാന്ധിയും മത്സരിച്ചു വിജയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments