Webdunia - Bharat's app for daily news and videos

Install App

Breaking News: രാഹുല്‍ വയനാട് ഒഴിഞ്ഞു, പ്രിയങ്ക സ്ഥാനാര്‍ഥിയാകും; പ്രഖ്യാപിച്ച് എഐസിസി

ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്

രേണുക വേണു
തിങ്കള്‍, 17 ജൂണ്‍ 2024 (20:30 IST)
Priyanka Gandhi

Breaking News: രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്ക സമ്മതം മൂളിയതായി ഖാര്‍ഗെ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു. പ്രിയങ്ക ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 
 
ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് രാഹുല്‍ വയനാട് ഒഴിഞ്ഞത്. രണ്ട് സീറ്റില്‍ നിന്ന് ജയിച്ചതിനാല്‍ ഏതെങ്കിലും ഒരു സീറ്റ് രാഹുല്‍ ഒഴിയണം. ഇക്കാര്യം തീരുമാനിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 18 ആണ്. ഈ സാഹചര്യത്തിലാണ് എഐസിസി നേതൃത്വം യോഗം ചേര്‍ന്ന് പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 
 
' നിയമപ്രകാരം ഒരു സീറ്റ് രാഹുല്‍ ഒഴിയണം. റായ് ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിനു ഏറെ അടുപ്പമുള്ള മണ്ഡലമാണ് റായ് ബറേലി. വയനാട്ടിലെ വോട്ടര്‍മാരുടെ സ്‌നേഹവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പക്ഷേ വയനാട്ടില്‍ തുടരാന്‍ നിയമം അനുവദിക്കുന്നില്ല. ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പ്രിയങ്കയും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്,' ഖാര്‍ഗെ പറഞ്ഞു. 
 
വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ജയമാണ് രാഹുല്‍ നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക എവിടെയും മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

അടുത്ത ലേഖനം
Show comments