Webdunia - Bharat's app for daily news and videos

Install App

അദ്ദേഹം വളരെ മാന്യനെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

എനിക്കദ്ദേഹത്തെ അറിയാം, മുത്താണ് അയാൾ: ദേവയാനി

Webdunia
ശനി, 25 നവം‌ബര്‍ 2017 (07:39 IST)
നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. നിർമാതാവിന്റെ ആത്മഹത്യക്ക് കാരണമായെന്ന് ആരോപണമുയരുന്ന അൻപുചെഴിയാനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. 
 
നിർമാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുന്ന ആളാണ് അൻപുചെഴിയാൻ. ഇദ്ദേഹമാണ് തന്റെ മരണത്തിനു ഉത്തരവാദി എന്നു വ്യക്തമാക്കുന്ന അശോക് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് പിന്നീട് കണ്ടെ‌ത്തിയിരുന്നു. അശോകിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, നടി ഷംന കാസിമും ഇയാൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. അൻപു‌ചെഴിയാൻ ഒരു തന്തയില്ലാത്തവനാണെന്ന് ഷംന പറയുന്നു. "അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക...അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം' - ഷംന ട്വിറ്ററിൽ കുറിച്ചു.
 
എന്നാൽ, അൻപുചെഴിയാനെ കുറിച്ച് നടി ദേവയാനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. താൻ അറിയുന്ന അൻപുചെഴിയാൻ കലർപ്പില്ലാത്ത ഒരു മാന്യനാണെന്നും അതോടൊപ്പം വളരെ ദയാലുക്കളും മഹദ് വ്യക്തിത്വത്തിനുടമയാണെന്നും ദേവയാനി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC 2025 Results Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

അടുത്ത ലേഖനം
Show comments