Webdunia - Bharat's app for daily news and videos

Install App

പുതുചരിത്രം രചിക്കാന്‍ ഐ എസ് ആര്‍ ഒ; 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 34 ന്റെ ചരിത്രയാത്ര ഇന്ന്

പുതുചരിത്രം രചിക്കാന്‍ ഐ എസ് ആര്‍ ഒ; 20 ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി 34 ന്റെ ചരിത്രയാത്ര ഇന്ന്

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (08:44 IST)
രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതുചരിത്രം രചിക്കാന്‍  ഐ എസ് ആര്‍ ഒ. 20 ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി സി-34 ഇന്ന് യാത്ര ആരംഭിക്കും. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-2 സി ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങളാണ് ബുധനാഴ്ച രാവിലെ 9.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കുക.
 
ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശവാഹനമായ പി എസ് എല്‍ വിയുടെ 36ആമത്തെ ദൗത്യമാണിത്. 48 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനു ശേഷമാണ് വിക്ഷേപണം നടക്കുക. തിങ്കളാഴ്ച രാവിലെ 09.26ന് കൗണ്ട്‌ ഡൌണ്‍ ആരംഭിച്ചിരുന്നു. 505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക.
 
ഐ എസ് ആര്‍ ഒ ആദ്യമായാണ് ഇത്രയും ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments