Webdunia - Bharat's app for daily news and videos

Install App

പബ്ജി കളി കൂടിയതോടെ അമ്മ വഴക്ക് പറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (13:31 IST)
പബ്ജി കളിച്ചതിനു മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ഹൈദരാബാദിലെ മല്‍ക്കാജ്ഗിരി സ്വദേശിയായ കെ സാംബശിവയാണ് (16) തൂങ്ങിമരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്‌ചയാണ് വിദ്യാര്‍ഥി ജീവനൊടുക്കിയത്. പത്താം ക്ലാസ് പരീക്ഷ നടക്കാനിരിക്കെ സാംബശിവ ഫോണില്‍ പബ്ജി കളിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്‌ടപ്പെട്ടില്ല. ഉറക്കമില്ലാതെ രാത്രിയും ഗെയിം കളി തുടര്‍ന്നതോടെ മാതാവ് ഉമാദേവി മകനെ വഴക്ക് പറഞ്ഞു.

ദേഷ്യത്തില്‍ കിടപ്പുമുറിയില്‍ കയറി സാംബശിവ കതക് കുറ്റിയിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ മാതാപിതാക്കള്‍ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണു ടൗവ്വല്‍ ഉപയോഗിച്ചു ഫാനില്‍ തൂങ്ങിയ നിലയില്‍ സാംബശിവയെ കണ്ടത്.

വിവരമറിഞ്ഞ പൊലീസ് വീട്ടില്‍ എത്തി പരിശോധന നടത്തി. കുട്ടിയുടെ പിതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മരണവിവരം പുറത്തായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വപ്ന സുരേഷിന്റെ പരാതി; മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം

Himachal Pradesh: ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഹിമാചൽ പ്രദേശ് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ല; മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

Rahul Mankoottathil: ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കും

Onam Holiday: ഓണം അവധി: സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അടുത്ത ലേഖനം
Show comments