Webdunia - Bharat's app for daily news and videos

Install App

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു. അധ്യാപകനെതിരെ വൻ പ്രതിഷേധം, ഒടുവിൽ അറസ്റ്റ്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (21:05 IST)
ചെന്നൈ: വിദ്യാർഥിനിക്ക് അശ്ലീലസന്ദേശമയച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. സമരം ശക്തമായതിനെ തുടർന്ന് മരപ്പാലത്തിനടുത്തുള്ള സ്വകാര്യസ്കൂൾ അധ്യാപകനെ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
 
മരപ്പാലത്തെ സ്വകാര്യ സ്കൂളിൽ കഴിഞ്ഞ പത്ത് വർഷമായി ജോലിചെയ്യുന്ന ഡാനിയേൽ എന്നയാളാണ് പ്ലസ് ടു വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചത്. അധ്യാപകൻ്റെ ശല്യം തുടർന്നതോടെ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പരാതിയുമായി സ്കൂളിനെ സമീപിച്ചെങ്കിലും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ സംഘടിച്ചത്.
 
സംഭവത്തിൽ ശിശുക്ഷേമ സമിതി സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് പോലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അതേസമയം കുട്ടിയുടെ പരാതി പോലീസിന് കൈമാറാൻ തയ്യാറാകാതിരുന്ന സ്കൂൾ അധികൃതരെയും അറസ്റ്റ് ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടക്കത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചുവെന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി

യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments