Webdunia - Bharat's app for daily news and videos

Install App

ബാങ്കിന്റെ സുരക്ഷിതത്വം ഇത്രമാത്രം; 48 മണിക്കൂര്‍ കൊണ്ട് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94കോടി - സംഭവം പൂനെയില്‍

ബാങ്കിന്റെ സുരക്ഷിതത്വം ഇത്രമാത്രം; 48 മണിക്കൂര്‍ കൊണ്ട് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94കോടി - സംഭവം പൂനെയില്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (18:59 IST)
പൂനെയിലെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കർമാർ 94 കോടി തട്ടിയെത്തു. നഗരത്തിലെ പ്രമുഖ ബാങ്കായ  കോസ്‌മോസ് ബാങ്കില്‍ നിന്നാണ് രണ്ടു ദിവസത്തിനുള്ളിൽ ഇത്രയും തുക ഹാക്കര്‍മര്‍ സ്വന്തമാക്കിയത്. തട്ടിയെടുത്ത പണം മോഷ്‌ടാക്കള്‍ വിദേശത്തേക്ക് കടത്തി. 

ഓഗസ്‌റ്റ് 11നും 13നും ഇടയിലാണ് ബാങ്കിന്റെ ഇടപാടുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പണം തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ചതുശ്രുങ്കി പൊലീസ് ബാങ്കിന്റെ സെർവറുകളുടെയും ഇന്റർനെറ്റ് ബാങ്കിംഗ്  ഇടപാടുകളുടെയും പ്രവർത്തനം നിർത്തിവപ്പിച്ചു.

ഓഗസ്‌റ്റ് 11നാണ് വിസ, റുപേ കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എടിഎം സെർവർ വഴി 80 കോടി രൂപ ഹാക്കര്‍മാര്‍ മോഷ്‌ടിച്ചത്. ഇത്രയും പണം അപഹരിക്കാന്‍ 14,849 ഇടപാടുകളാണ് ഇവര്‍ നടത്തിയത്.

വിസാ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തി 12,000 ഇടപാടുകളിലൂടെ 78 കോടി രൂപ സ്വന്തമാക്കിയ ഹാക്കര്‍മാര്‍ നിമിഷങ്ങള്‍ക്കകം ഈ പണം രാജ്യത്തിന് പുറത്തേക്ക് കടത്തുകയും ചെയ്‌തു. റൂപേ കാർഡില്‍ 2,849 ഇടപാടിലൂടെ രണ്ടു കോടി രൂപയും മോഷ്ടിച്ചു.

പതിമൂന്നാം തിയതി ബാങ്കിന്റെ സെര്‍വറില്‍ വീണ്ടും നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ 13.94 കോടി രൂപയും മോഷ്‌ടിച്ചു. ഈ തുക മുഴുവനും ഹോങ്കോങ്ങിലുള്ള ഒരു ബാങ്കിലേക്കും മാറ്റുകയും ചെയ്‌തു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കാനഡയില്‍ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments