Webdunia - Bharat's app for daily news and videos

Install App

''ധൈര്യമുണ്ടെങ്കിൽ മലചവിട്ട്, കാണട്ടെ...''- തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (15:32 IST)
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിക്കുന്നതിനായി സമരം ചെയ്യുമെന്നും ജനുവരിയിൽ ശബരിമല കയറുമെന്നും പറഞ്ഞ തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ രംഗത്ത്. ധൈര്യമുണ്ടെങ്കിൽ ശബരിമലയിൽ കയറാൻ ശ്രമിക്ക് എന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തൃപ്തി ദേശായി വ്യാജ ഫെമിനിസ്റ്റാണ്. സ്ത്രീകളെ മുന്‍നിര്‍ത്തി തന്നെ അവരെ തടയുമെന്നും ശബരിമലയില്‍ അവരെ പ്രവേശിപ്പിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.
 
ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്കും ആരാധനയ്ക്ക് അവകാശമുണ്ട്. തങ്ങള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വരുന്നത്. തങ്ങള്‍ക്കൊപ്പമുളള എല്ലാ സ്ത്രീകളുടെയും അടുത്ത ലക്ഷ്യം ശബരിമലയാണ്. അതിനായി ജനുവരിയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി ഇന്നലെ പറഞ്ഞത്. 
 
അതേസമയം, തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശന പ്രഖ്യാപനത്തെ ഭീഷണിയായി കാണുന്നില്ലെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ആചാരപ്രകാരമുളള വിലക്ക് ശബരിമലയില്‍ തുടരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി സ്വീകരിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയിലുളള സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും

തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ പറഞ്ഞു, പക്ഷേ ഏറെ വൈകി ഇനി കാര്യമില്ല: ഡൊണാൾഡ് ട്രംപ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല

ബലമായി ചുംബിച്ച വൈദികന്‍, തടവറയാകുന്ന മഠങ്ങള്‍; 20 വര്‍ഷത്തെ സന്യാസ ജീവിതത്തെ കുറിച്ച് മുന്‍ കന്യാസ്ത്രീയുടെ തുറന്നുപറച്ചില്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments