Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? അന്ന് ലഭിച്ച മറുപടി ഇങ്ങനെ

Webdunia
ശനി, 19 ജൂണ്‍ 2021 (10:17 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51-ാം ജന്മദിനമാണ് ഇന്ന്. എന്തുകൊണ്ട് രാഹുല്‍ ഗാന്ധി ഇതുവരെ വിവാഹം കഴിച്ചില്ല എന്ന ചോദ്യം വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുകേട്ടപ്പോള്‍ ഗാന്ധി കുടുംബം തന്നെ ഇതിന് ഒറ്റവാക്കില്‍ മറുപടി നല്‍കിയിരുന്നു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പാണ് ഗാന്ധി കുടുംബം ഇതേ കുറിച്ച് പറഞ്ഞത്. തനിക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്തുമ്പോള്‍ രാഹുല്‍ തീര്‍ച്ചയായും വിവാഹം കഴിക്കും എന്നാണ് അന്ന് ഗാന്ധി കുടുംബം പറഞ്ഞത്. പിന്നീട് ഇതേകുറിച്ച് ഗാന്ധി കുടുംബമോ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെയോ ഒരു വിശദീകരണവും നല്‍കിയിട്ടില്ല.  

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാതൊരു ആഘോഷങ്ങളുമില്ലാതെയാണ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനം കടന്നുപോകുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രായം എത്രയാണെന്ന് അറിയാമോ? 1970 ജൂണ്‍ 19 ന് ജനിച്ച രാഹുല്‍ ഗാന്ധിച്ച് ഇന്ന് 51 വയസ് തികഞ്ഞിരിക്കുകയാണ്. ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ എതിര്‍ചേരിയിലുള്ള രാഷ്ട്രീയക്കാര്‍ പോലും പറയുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജന്മദിനാഘോഷം നടത്തരുത്, കേക്ക് മുറിക്കരുത്, പോസ്റ്ററുകളും ബാനറുകളും വേണ്ട തുടങ്ങി ഒരു പരിപാടികളും അരുതെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കിറ്റ്, ഭക്ഷ്യകിറ്റ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യാന്‍ പിസിസികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments