ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണം, ആശുപത്രിയിൽ മലയാളം വിലക്കിയതിനെതിരെ രാഹുൽ ഗാന്ധി

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (10:40 IST)
ജോലി സമയത്ത് മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ട് ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർനെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി. മലയാളം ഇന്ത്യയിലെ മറ്റേതൊരു ഭാഷയെയും പോലെ ഒന്നാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.
 
കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ട് ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്.മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.  ആശുപത്രിയിലെ ഹരിയാന,പഞ്ചാബ്,മിസോറാം തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നും വന്നവർ അവരുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കാറുള്ളതെന്ന് മലയാളി നാഴ്‌സുമാർ പറയുന്നു.
 
 അതേസമയം സർക്കുലർ വന്നതോടെ ദില്ലിയിൽ മലയാളി നഴ്‌സുമാർ സർക്കുലർനെതിരെ രംഗത്തെത്തി. ആശുപത്രിയിലെ ക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സർക്കുലർ പുറത്തിറക്കിയത്. മെഡിക്കൽ സുപ്രണ്ടിന് അടക്കം പകർപ്പ് അയക്കാതെ ഏകപക്ഷീമായി ഇറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്നും നഴ്സുമാർ വ്യക്തമാക്കി. ആശുപത്രിയുടെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ശശി തരൂരും കെസി വേണുഗോപാലും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments