Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ ഗാന്ധി ജയിച്ചത് രണ്ടുമണ്ഡലങ്ങളില്‍ നിന്ന്; ഒരു സ്ഥാനാര്‍ത്ഥി രണ്ടുമണ്ഡലങ്ങളില്‍ ജയിച്ചാല്‍ എന്തുസംഭവിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ജൂണ്‍ 2024 (12:23 IST)
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാണ് രാഹുല്‍ ഗാന്ധി രണ്ടുമണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. കേരളത്തിലെ വയനാട്ടില്‍ നിന്നും ഉത്തര്‍പ്രദേശിലെ റായ്‌ബേലിയില്‍ നിന്നും. രണ്ടിടത്തും മിന്നും വിജയമാണ് രാഹുല്‍ നേടിയത്. ഒരു സ്ഥാനാര്‍ത്ഥി രണ്ടിടങ്ങളില്‍ ജയിച്ചാല്‍ എന്തുചെയ്യുമെന്ന് പലര്‍ക്കുമുള്ള സംശയമാണ്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 33(7) പ്രകാരം. രണ്ടുസീറ്റുകളില്‍ നിന്നുവിജയിച്ച ഒരു പാര്‍ലമെന്റംഗം 14 ദിവസത്തിനുള്ളില്‍ അതിലൊന്ന് രാജിവയ്ക്കണം. ഇല്ലെങ്കില്‍ രണ്ടു സീറ്റുകളും അസാധുവാകും. എന്തായാലും രാഹുല്‍ ഗാന്ധിക്ക് ഈ തീരുമാനം കുറച്ച് കടുപ്പമാകും. 
 
കഴിഞ്ഞതവണ അമേഠിയില്‍ തിരിച്ചടി ലഭിച്ചപ്പോള്‍ രാഹുലിനെ രക്ഷിച്ച മണ്ഡലമാണ് വയനാട്. റായ്‌ബേലിയാണെങ്കില്‍ നെഹ്‌റുകുടുംബത്തിന്റെ പരമ്പരാഗത മണ്ഡലവുമാണ്. അതേസമയം ലഭിക്കുന്ന വിവരങ്ങള്‍ വച്ചിട്ട് രാഹുല്‍ വയനാട് ഒഴിഞ്ഞ് റായ്‌ബേലി സ്വീകരിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് വയനാട് കിട്ടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments