Webdunia - Bharat's app for daily news and videos

Install App

കൂടുതലൊന്നും ആര്‍ക്കും കിട്ടിയില്ല; കേരളത്തിന് സുരേഷ്പ്രഭു സമ്മാനിച്ചത്

ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടി

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (15:08 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍‌വേ മന്ത്രി സുരേഷ്പ്രഭു അവതരിപ്പിച്ചപ്പോള്‍ കേരളത്തിന് കുറച്ചു നേട്ടങ്ങളും ലഭിച്ചു. ഒരു സംസ്ഥാനത്തിനും വാരിക്കോരി നല്‍കാതിരുന്ന ബജറ്റില്‍   ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുമെന്ന പ്രഖ്യാപനം ഏറെ ആശ്വാസമാണ് നല്‍കുന്നത്.

ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ നവീകരിച്ച്‌ പില്‍ഗ്രിമേജ്‌ സെന്ററായി ഉയര്‍ത്തുമെന്നും തീര്‍ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, നാഗപട്ടണം അടക്കമുള്ള സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച്‌ ട്രെയിനുകള്‍ കൊണ്ടുവരും. ചെങ്ങന്നൂര്‍ ചിങ്ങവനം പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടിയും കോഴിക്കോട് മംഗലാപുരം മേഗറ്റ് മാറ്റത്തിന് അഞ്ചുകോടിയും അങ്കമാലി-ശബരിമല പാതയിരട്ടിപ്പിക്കലിന് അഞ്ചുകോടിയും സുരേഷ്പ്രഭു അനുവദിച്ചിട്ടുണ്ട്.

കൊച്ചുവേളി രണ്ടാം കോച്ച് ടെര്‍മിനലിന് ഒരുകോടി അനുവദിക്കുമെന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കുമെന്നും തിരുവനന്തപുരം-ഡല്‍ഹി യാത്രാ സമയം എട്ടു മണിക്കൂര്‍ കുറയ്ക്കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പൌരന്‍‌മാര്‍ക്കുള്ള റിസര്‍‌വേഷന്‍ കോട്ട 50ശതമാനം വര്‍ദ്ധിപ്പിക്കും. സ്‌ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.  സാധാരണക്കാര്‍ക്കായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ നടപ്പാക്കുമെന്നും സുരേഷ്പ്രഭു വ്യക്തമാക്കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

Show comments