കോണ്‍ഗ്രസിന്റെ നാണമില്ലായ്മ അത് വേറെ തന്നെ, വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

അഭിറാം മനോഹർ
ചൊവ്വ, 18 ജൂണ്‍ 2024 (16:48 IST)
Rahul Gandhi, Priyanka Gandhi
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ പരിഹാസവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു കുടുംബത്തിലെ ഓരോരുത്തരെയായി വയനാട്ടില്‍ അടിച്ചേല്‍പ്പിക്കുന്നത് വല്ലാത്ത ഏര്‍പ്പാടെന്നും കോണ്‍ഗ്രസിന്റെ നാണമില്ലായ്മ വേറെ തന്നെ സംഭവമാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചന്ദ്രശേഖര്‍ പറഞ്ഞു.
 
മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി വയനാട്ടുകാരില്‍ നിന്നും ലജ്ജയില്ലാതെ മറച്ചുവെച്ചു. ഇത്തരത്തിലുള്ള വഞ്ചനയാണ് രാഹുല്‍ഗാന്ധിയുടെ കീഴില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം. രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. ലോകസഭാ തിരെഞ്ഞെടുപ്പില്‍ വയനാടിന് പുറമെ യുപിയിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നു. ഇരു സീറ്റിലും വന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിച്ചതോടെയാണ് വയനാട് മണ്ഡലം കൈവിടേണ്ടതായി വന്നത്. വയനാട് സ്ഥാനാര്‍ഥിയായി ഒട്ടേറെ പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഏകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും

ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്

അടുത്ത ലേഖനം
Show comments