റേഡിയോജോക്കിയുടെ കൊലപാതകം; അപ്പുണ്ണി ഒളിവിൽ താമസിച്ചത് കാമുകിയുടെ വീട്ടിൽ, ചിക്കൻപോക്സ് വില്ലനായി

അപ്പുണ്ണിക്ക് വില്ലനായത് ചിക്കൻ‌പോക്സ്

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (09:37 IST)
കൊല്ലത്ത് റേഡിയോജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായിരിക്കുകയാണ്. കേസിലെ പ്രധാനപ്രതികളിൽ ഒരാളായ സാത്താൻ അപ്പുണ്ണിയെന്ന കായം‌കുളം അപ്പുണ്ണിയെ പൊലീസ് കഴിഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 
 
ക്രത്യം നടത്തിയശേഷം അപ്പുണ്ണിയും ഗൾഫിലേക്ക് കടന്നു കാണുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ, മുഖ്യപ്രതിയായ അലിഭായിയെ അറസ്റ്റ് ചെയ്തതോടെയാണ് അപ്പുണ്ണി ചെന്നൈയിൽ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്. ചെന്നൈയിലും ആലപ്പുഴയിൽ ഉള്ള കാമുകിയുടെ വീട്ടിലുമാണ് അപ്പുണ്ണി ഒളിവിൽ താമസിച്ചിരുന്നത്.
 
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാണ് അപ്പുണ്ണി. കായം‌കുളത്ത് നിന്നുമാണ് പൊലീസ് ഇയാളെ പൊക്കിയത്. രാജേഷിനെ കൊലപ്പെടുത്താൻ അപ്പുണ്ണി ഉപയോഗിച്ച വാളും പൊലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ സനുവിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാൾ. അപ്പുണ്ണിയെ കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിക്കാതെയായി. ഒളിവിൽ കഴിഞ അപ്പുണ്ണിക്ക് വില്ലനായത് ചിക്കൻ പോക്സ് ആണ്. ചിക്കൻപോക്സ് പിടിപ്പെട്ട് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പൊലീസിന് ഇയാളെ പിടികൂടാൻ ആയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments