Webdunia - Bharat's app for daily news and videos

Install App

‘1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളത്’; രാജ്നാഥ് സിങ്ങിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ഹാഫിസ് സയീദ്

രാജ്നാഥ് സിങ്ങിന്റേത് യുദ്ധാഹ്വാനമെന്ന് ഹാഫിസ് സയീദ്

Webdunia
ശനി, 17 ഡിസം‌ബര്‍ 2016 (11:50 IST)
പാക്കിസ്ഥാനെ തകർക്കുന്നതിനെ കുറിച്ചാണ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് സംസാരിക്കുന്നതെന്ന് ജമാഅത്തുദ്ദവ തലവൻ ഹാഫിസ് സയീദ്. ഇപ്പോള്‍ തുടരുന്ന ഭീകരവാദം അമർച്ച ചെയ്തില്ലെങ്കിൽ താമസിയാതെ പാക്കിസ്ഥാൻ പത്തു കഷ്ണമാകുമെന്നുള്ള രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും ലാഹോറിലെ നാസർ ബാഗിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ സയീദ് വ്യക്തമാക്കി. 
 
ഇന്ത്യൻ ചാരനായ കുൽബുഷൻ യാദവിന് പാകിസ്ഥാന്‍ ക്ലീൻ ചിറ്റ് നൽകരുത്. പാക്കിസ്ഥാനിൽ ഇന്ത്യ നടത്തുന്ന ക്രൂരതകളെക്കുറിച്ച് വ്യക്തമാക്കാൻ കുൽബുഷനു സാധിക്കും. പാക്കിസ്ഥാനെ തകർക്കുന്നതിനെ കുറിച്ചാണ് രാജ്നാഥ് സിങ് സംസാരിക്കുന്നതെങ്കില്‍ സർതാജ് അസീസ് ഒന്നും മിണ്ടിയിട്ടില്ല. 1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളത്. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ മുസ്‌ലിം രാജ്യവും ആണവായുധം കൈവശമുള്ള രാജ്യവുമാണ്  പാകിസ്ഥാനെന്നും സയീദ് കൂട്ടിച്ചേര്‍ത്തു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments