പാകിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ല; ഭീകരരെ മഹത്വവത്‌കരിക്കാന്‍ അവര്‍ ശ്രമിക്കുന്നു - രാജ്​നാഥ് സിംഗ്

ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് ഉച്ചകോടിയിൽ ശക്തമായി അറിയിച്ചു

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (14:10 IST)
പാകിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ലെന്നും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനാണ് സാർക് ഉച്ചകോടിയിൽ പങ്കെടുത്തതെന്നും കേന്ദ്ര ആഭ്യന്തരമ​ന്ത്രി രാജ്​നാഥ് സിംഗ്. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നിശ്ചയദാർഢ്യം കാണിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്താനാണ് നമ്മള്‍ ശ്രമിച്ചിട്ടുള്ളതെന്നും സാർക്ക് ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയുടെ വിവരങ്ങൾ രാജ്യസഭയിൽ
പങ്കുവയ്‌ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് ഉച്ചകോടിയിൽ ശക്തമായി അറിയിച്ചു. എന്നാല്‍, അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പാകിസ്ഥാന് താല്‍പ്പര്യമില്ല. ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം പാകിസ്ഥാനാണ്. ഭീകരര്‍ക്ക് പിന്തുണയും പ്രോത്സാഹനവും അഭയവും നൽകുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും രാജ്​നാഥ് സിംഗ് വ്യക്തമാക്കി.

ഇന്ത്യന്‍ മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് അകറ്റി നിര്‍ത്തിയ പാകിസ്ഥാന്റെ നടപടി ശരിയോ തെറ്റോയെന്ന്ഇപ്പോൾ പറയുന്നില്ല. സാർക്​ ഉച്ചകോടിയിലെ പ്രോട്ടോകോള്‍ മാനദണ്ഡങ്ങൾ പരിശോധി​​ക്കേണ്ടതുണ്ട്. മുൻ ഉച്ചകോടികളിൽ ഏത് രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്.
ഭീകരരെ മഹത്വവത്‌കരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമ​ന്ത്രി പറഞ്ഞു.

പാകിസ്ഥാൻ ആഭ്യന്തര മന്ത്രി എല്ലാവരേയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നിട്ട് കാറിൽ കയറിപോയി. ഞാൻ എന്റെ വഴിക്കും പോയി. എന്നെ വിളിക്കാത്തതിൽ എനിക്ക് പരാതിയില്ല. ഞാനവിടെ ഭക്ഷണം കഴിക്കാൻ പോയതല്ലെന്നും രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

അടുത്ത ലേഖനം
Show comments