Webdunia - Bharat's app for daily news and videos

Install App

പൊലീസിനെ ഭയന്ന് രാഖി സാവന്ത് ഒളിവില്‍ പോയോ ?; പ്രചരിക്കുന്ന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നു

പൊലീസിനെ ഭയന്ന് രാഖി സാവന്ത് ഒളിവില്‍ പോയോ ?

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (15:02 IST)
വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി സംസാരിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ രാഖി ഒളിവിലാണെന്നു പഞ്ചാബ്‌ പൊലീസ്‌ അറിയിച്ചു.

ലുധിയാന കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.   

കഴിഞ്ഞ വര്‍ഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ നേരത്തെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ബിഗ്‌ ബോസ്‌, രാഖി കാ സ്വയംവര്‍ റിയാലിറ്റി ഷോകളിലൂടെ ആരാധകരെ കൈയിലെടുത്ത രാഖി, ഒട്ടേറെ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ചെയ്‌തിട്ടുണ്ട്‌. 2014 പൊതുതെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത്‌ വെസ്‌റ്റില്‍നിന്നുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിയായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments