Webdunia - Bharat's app for daily news and videos

Install App

മാതാപിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ മോഷ്ടാക്കൾ കൂട്ടമാനഭംഗത്തിനിരയാക്കി, വിലപിടിച്ച വസ്തുക്കൾ കവർന്നു

ഹരിയാന ഫരീദാബാദിലെ ദസദയിൽ കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ട് പെൺകുട്ടിയെ പത്തുപേർ ചേർന്ന ആക്രമി സംഘം കൂട്ടമാനഭംഗപ്പെടുത്തി. വീട്ടുകാരെ പൂട്ടിയിട്ടിട്ടായിരുന്നു മോഷ്ടാക്കൾ ആക്രമിച്ചത്. രണ്ടാമത്തെ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ്

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (15:05 IST)
ഹരിയാന ഫരീദാബാദിലെ ദസദയിൽ കുടുംബാംഗങ്ങളുടെ കൺമുന്നിലിട്ട് പെൺകുട്ടിയെ പത്തുപേർ ചേർന്ന ആക്രമി സംഘം കൂട്ടമാനഭംഗപ്പെടുത്തി. വീട്ടുകാരെ പൂട്ടിയിട്ടിട്ടായിരുന്നു മോഷ്ടാക്കൾ ആക്രമിച്ചത്. രണ്ടാമത്തെ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയുടെ വാടക വസതിയിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
 
സംഘത്തിലെ ഒരാളെ ആക്രമിച്ചയാളെ തിരഞ്ഞെന്ന വ്യാജേന വീട്ടിലെത്തിയ ആക്രമികൾ മാതാപിതാക്കളെ പൂട്ടിയിട്ടു. പിന്നീട് 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും 16കാരിയായ ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളുമായാണ് കടന്നുകളഞ്ഞത്. കവര്‍ച്ചാസംഘം പോയ ശേഷം കുട്ടികള്‍ എത്തി വാതില്‍ തുറന്നാണ് മാതാപിതാക്കളെ രക്ഷപ്പെടുത്തിയത്.
 
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികൾ രണ്ടുപേരും ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ട് എന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. അന്വേഷണത്തിനായി പല സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments