Webdunia - Bharat's app for daily news and videos

Install App

ആഡംബര കപ്പലിൽ ലഹരിപാർട്ടി, ബോളിവുഡ് സൂപ്പർ‌‌താരത്തിന്റെ മകനുൾപ്പടെയുള്ളവർ പിടിയിൽ

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (08:27 IST)
മുംബൈ തീരത്തെ ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ പിടിയില്‍. ബോളിവുഡിലെ ഒരു സൂപ്പർ താരത്തിന്റെ മകനുൾപ്പടെയുള്ളവരാണ് പിടിയിലായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. കോർഡിലിയ എന്ന ക്രൂയിസ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
 
ശനിയാഴ്‌ച്ച നടത്തിയ പാർട്ടിക്കിടയിലായിരുന്നു എൻസി‌ബിയുടെ റെയ്‌ഡ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്‌ത് വരികയാണ്.പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു. 
 
ഒക്‌ടോബർ 2 മുതൽ നാലുവരെയാണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്.സംഗീത പരിപാടി എന്ന നിലയിൽ പരിപാടിയുടെ നൂറോളം ടിക്കറ്റ് വിറ്റഴിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ കുറയും; കാരണം ഇതാണ്

By Election Result 2025: കാറ്റ് ഇടത്തോട്ട് തന്നെ; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടം, കോണ്‍ഗ്രസ് സീറ്റും പിടിച്ചെടുത്തു

വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 14 ലക്ഷം ആക്കണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ

ജാമ്യ വ്യവസ്ഥ ലംഘിച്ചു: പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

പിസി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി ഐസിയുവില്‍; ആശുപത്രിയില്‍ പോലീസ് കാവല്‍

അടുത്ത ലേഖനം
Show comments