Webdunia - Bharat's app for daily news and videos

Install App

ഭരണം കിട്ടിയെന്നു കരുതി കൂടുതല്‍ കളിക്കേണ്ട; കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണ്- സിപിഎമ്മിന് നേരെ ഭീഷണി സ്വരവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല

Webdunia
ശനി, 21 മെയ് 2016 (17:52 IST)
സിപിഎമ്മിന് നേരെ ഭീഷണി സ്വരവുമായി കേന്ദ്രവിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കേരളം സിപിഎമ്മാണ് ഭരിക്കുന്നതെങ്കില്‍ ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്ന ഓർമ വേണം. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായുള്ള അക്രമങ്ങള്‍ ഗൗരവമായി കാണും. ബിജെപി പ്രവര്‍ത്തകര്‍ക്കും കേരളത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടുക തന്നെ ചെയ്യും. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇതിനാല്‍  സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കേരളത്തിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. ഇത് ഒരിക്കലും  അംഗീകരിക്കാനാവില്ല. അക്രമങ്ങളോട് തങ്ങള്‍ യാതൊരു അനുകമ്പയും കാണിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. കയ്പമംഗലത്ത് തെരെഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്. അമ്പതിലധികം ആക്രമണ സംഭവങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്.

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments