Webdunia - Bharat's app for daily news and videos

Install App

ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍; സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി

Webdunia
ബുധന്‍, 10 ജൂലൈ 2019 (15:50 IST)
വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ കസ്റ്റഡിയിലെടുത്തു. ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

ബെംഗളൂരുവിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ഗുലാം നബി ആസാദിനെയും കസ്റ്റഡിയിലെടുത്തു. രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനായാണ് എംഎല്‍എമാരെ കാണണമെന്ന ആവശ്യം ഉന്നയിച്ച് ഡികെ ശിവകുമാറും സംഘവും മുംബൈയില്‍ ഹോട്ടലിന് പുറത്ത് കാത്തിരിപ്പ് തുടങ്ങിയത്‌.

അതേസമയം, കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവർണർ വാജുഭായ് വാലയെ സമീപിച്ചു. മുൻമുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്.

നാലുപേജുള്ള നിവേദനവും ഇവർ ഗവർണർക്കു കൈമാറി. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments