Webdunia - Bharat's app for daily news and videos

Install App

സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും അടച്ചു

ആക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികള്‍ ജമ്മു കാശ്മീര്‍ വിട്ടു പോയിരുന്നു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 ഏപ്രില്‍ 2025 (11:56 IST)
ജമ്മു കാശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകള്‍ അടച്ചു. സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് നടപടി. ദൂത്പത്രി വെരിനാഗ് തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ 26 സഞ്ചാരികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി. ആക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികള്‍ ജമ്മു കാശ്മീര്‍ വിട്ടു പോയിരുന്നു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുള്ള സഞ്ചാരികളായിരുന്നു ഇവര്‍. 
 
ഇതോടെ പ്രദേശവാസികള്‍ക്ക് ടൂറിസത്തില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് വരെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. അതേസമയം പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ ആയിരുന്നെന്ന് വിവരം. ഭീകരവാദികളില്‍ ഒരാളായ ഹാഷിം മൂസയാണ് ഇന്ത്യയെ ആക്രമിക്കാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. ഒന്നരവര്‍ഷം മുമ്പ് പാകിസ്താനില്‍ രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നു. ഇതില്‍ ഒരാളായ ഹാഷിം മൂസയാണ് ഭീകരാക്രമണത്തില്‍ പങ്കാളിയായ പാക്ക് സൈനികന്‍. ഇയാള്‍ പാക് സൈന്യത്തിന്റെ പാരകമാന്‍ഡറായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
 
പിന്നീട് ഇയാളെ ലഷ്‌കര്‍ തൊയ്ബ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇയാള്‍ 2024 ഒക്ടോബറില്‍ നടന്ന സോനാമാര്‍ഗ് ടണല്‍ ആക്രമണത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ജുനൈദ് അഹമ്മദിനെ സുരക്ഷാസേന ഡിസംബറില്‍ വധിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നാണ് മൂസയും ആക്രമണത്തില്‍ പങ്കാളി ആയിരുന്നുവെന്ന വിവരം ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകള്‍ വിനോദ കേന്ദ്രങ്ങളും അടച്ചു

പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ; ലഷ്‌കറില്‍ ചേര്‍ന്നത് ഇന്ത്യയെ ആക്രമിക്കാന്‍

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

Vedan Arrest: വാതില്‍ തുറന്നപ്പോള്‍ പുകയും രൂക്ഷ ഗന്ധവും; വേടന്‍ അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെ

പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മലപ്പുറത്ത് അഞ്ചു വയസ്സുകാരി മരിച്ചു

അടുത്ത ലേഖനം
Show comments